ജോജു ജോര്‍ജ് നായകനായി വേഷമിട്ട ‘പുലിമട’ ഒടിടി ഡേറ്റ് പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങും. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജന്‍ സംവിധാനം. ഐശ്വര്യ രാജേഷാണ് നായിക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.
ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. പുലിമട ഒരു ഷെഡ്യൂളില്‍ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍.
ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.
ജോജുവിന്റെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആര്‍ട് ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ് അനൂപ് ചാക്കോ, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്, മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം ആന്‍ മെഗാ മീഡിയ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു