മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന പരിപാടി ഒമാനിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു.
ബാലവേദി കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ടുകൾ, സ്കിറ്റുകൾ എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. കുട്ടികൾ നടത്തിയ ശിശുദിന റാലി വർണാഭമായി. ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും ഹാളിൽ പ്രദർശിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പരിപാടിക്ക് ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു.
പരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും നൽകി. ബാലവേദി കൂട്ടുകാർക്കായി ആരംഭിച്ച മ്യൂസിക് ബാൻഡിന്റെ ഉദ്ഘാടനവും ഇതേ വേദിയിൽ നടന്നു. ഇതിന്റെ ഭാഗമായി നാടൻപാട്ടുകളും ഇൻസ്ട്രുമെന്റൽ ഫ്യൂഷനും ആദ്യ പരിപാടി എന്ന നിലയിൽ അരങ്ങേറി. ബാല വിഭാഗം സെക്രട്ടറി ശ്രീവിദ്യ രവീന്ദ്രൻ സ്വാഗതവും ജോയന്റ് സെക്രട്ടറി റിയാസ് കോട്ടപ്പുറത്ത് നന്ദിയും പറഞ്ഞു. കേരള വിഭാഗം നിലവിൽവന്നതു മുതൽ എല്ലാ വർഷങ്ങളിലും ശിശുദിനാഘോഷം വളരെ വിപുലമായി സംഘടിപ്പിക്കാറുണ്ടെന്ന് സംഘാടകർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു