ജിദ്ദ: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒമ്പതാമത് വാർഷികം നാളെ ജിദ്ദയിൽ നടക്കും. വൈകീട്ട് ആറ് മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘വസന്തോത്സവം 2023’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കുന്ന നാട്ടിൽ നിന്നുള്ള കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സുമേഷ് അയിരൂർ, അൻസു കോന്നി, സുമി അരവിന്ദ് എന്നിവർ ജിദ്ദയിലെത്തിയിട്ടുണ്ട്. ജിദ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഭാരവാഹികൾ ഇവർക്ക് സ്വീകരണം നൽകി. കെ.ഡി.പി.എ അംഗങ്ങൾ, കുട്ടികൾ, ജിദ്ദയിലെ കലാകാരന്മാർ തുടങ്ങിയവരും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു