കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആസ്ട്രേലിയക്ക് വിജയിക്കാന്‍ വേണ്ടത് 212 റണ്‍സ് . 49.4 ഓവറില്‍ ഓള് ഔട്ടായെങ്കിലും ഡേവിഡ് മില്ലറുടെ പോരാട്ടം ടീമിന് വലിയ ആശ്വാസമായി.116 പന്തില്‍ താരം 101 റണ്‍സ് എടുത്ത് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു.47 റണ്‍സെടുത്ത ഹെന്റിക് ക്ലാസനും മികച്ച മുന്നേറ്റം കാഴ്ചവെച്ചു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു.
also read ഇന്ത്യന്‍ റയില്‍വേയില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ലാതാവുന്നു
ആദ്യ ഓവറില്‍ തന്നെ നായകന് ടെംബ ബാവുമ പൂജ്യം റണ്‍സിന് പുറത്തായി.അഞ്ചാം വിക്കറ്റില്‍ ഹെന് റിച് ക്ലാസനും മില്ലറും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. 31 ാം ഓവറില്‍ ക്ലാസനും ഔട്ടായതോടെ മില്ലര്‍ ജെറാള്‍ഡ് കോട്ട്സിയുമായി ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതവും ജോഷ് ഹേസല്‍വുഡ് , ട്രാവിഡ് ഹെഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു