ന്യൂഡല്‍ഹി : ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്രചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു.2027 ഓടെ ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് ഇന്ത്യന്‍ റയില്‍വേ വ്യക്തമാക്കി.ഇതിന്റെ ഭാഗമായി ദിവസേനെ ഓടുന്ന ട്രയിനുകളുടെ എണ്ണം 13000 ആയി ഉയര്‍ത്തും.ദീപാവലി പ്രമാണിച്ച് രാജ്യത്തുടനീളം ട്രയിനുകളില്‍ തിരക്ക് രൂക്ഷമാവുകയും ബീഹാറില്‍ തിങ്ങിനിറഞ്ഞ ട്രയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിക്കുകയും ചെയ്ത പശ്ചാതലത്തിലാണ് റയില്‍വേ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് NDTV റിപ്പോര്‍ട്ട് ചെയ്യുന്നു.
read also പാടൂർ ഫ്രീക്സ് ക്ലബിന്റെ ആദരം
10748 ട്രയിനുകളാണ് ഇപ്പോള്‍ എല്ലാ ദിവസവും രാജ്യത്ത് സര്‍വീസ് നടത്തുന്നത്.നാലു വര്‍ഷം കൊണ്ട് 3000 ട്രയിനുകള്‍ കൂടി ട്രാക്കിലിറക്കും.യാത്രക്കാരുടെ എണ്ണം 800 കോടിയില്‍ നിന്ന് 1000 കോടിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘട്ടം ട്രാക്കുകളുടെ എണ്ണം വര്‍ധിപ്പിക്കും. വര്‍ഷം 4000 മുതല്‍ 5000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കും.
ട്രയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാനും റയില്‍വേ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആദ്യ ഘട്ടം ട്രാക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു