കോട്ടയം: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ കോട്ടയത്ത് 22 കോടി രൂപ വരുന്ന ക്ലെയിമുകള്‍ തീര്‍പ്പാക്കി. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 21 കോടി രൂപയുടെ ക്ലെയിമുകള്‍ നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെയും 1 കോടി രൂപ നോണ്‍ നെറ്റ് വര്‍ക്ക് ആശുപത്രികളിലൂടെയും ആണ് തീര്‍പ്പാക്കിയത്. കോട്ടയത്തെ ക്ലെയിമുകള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സ്റ്റാര്‍ ഹെല്‍ത്തിനു സാധിച്ചതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് ചീഫ് ക്ലെയിംസ് ഓഫീസര്‍ കെ. സനന്ത് കുമാര്‍ പറഞ്ഞു.
19 കോടി രൂപ ക്യാഷ്‌ലെസ് രീതിയിലും മൂന്നു കോടി രൂപ റീഇമ്പോഴ്‌സ്‌മെന്റ് രീതിയിലുമാണ് കോട്ടയത്തു നല്‍കിയത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത തുടര്‍ന്നു കൊണ്ട് എല്ലാ ക്യാഷ്‌ലെസ് ക്ലെയിമുകളും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കി. മിക്കവാറും എല്ലാ കേസുകളിലും ക്യാഷ്‌ലെസ് ചികില്‍സയ്ക്കുള്ള അംഗീകാരം രണ്ടു മണിക്കൂറിനുള്ളില്‍ നല്‍കി. റീഇമ്പേഴ്‌സ്‌മെന്റ് ക്ലെയിമുകള്‍ അവ സമര്‍പ്പിച്ച് 7 ദിവസത്തിനുള്ളില്‍ പെയ്‌മെന്റ് നല്‍കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 9 മാസ കാലയളവില്‍ കോട്ടയത്തുണ്ടായ ക്ലെയിമുകളില്‍ ബഹുഭൂരിപക്ഷവും സര്‍ജിക്കല്‍ ചികില്‍സയുമായി ബന്ധപ്പെട്ടായിരുന്നു. 13 കോടി രൂപയുടെ ക്ലെയിമുകളാണ് ഇവയ്ക്കായി നല്‍കിയത്. മെഡിക്കല്‍ ചികില്‍സകള്‍ക്കായി നല്‍കിയ ക്ലെയിമുകള്‍ 9 കോടി രൂപയുടേതായിരുന്നു. ആകെ ക്ലെയിമുകളില്‍ 10 കോടി വനിതകള്‍ക്കും 12 കോടി പുരുഷന്‍മാര്‍ക്കുമായിരുന്നു എന്നും കോട്ടയത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.