തിരുവനന്തപുരം: കാട്ടാക്കട മുഴുവന്‍കോട്ടില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് സ്‌കൂട്ടറുകളും ബുള്ളറ്റും മണ്ണിനിടിയില്‍പ്പെട്ടു. മുഴുവന്‍ കോട്ടില്‍ അനീഷിന്റെ വീട്ടിലാണ് മണ്ണിടിച്ചിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.അയല്‍വാസിയുടെ പറമ്പിലെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് വീഴാത്തത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
പകല്‍ സമയത്തായിരുന്നെങ്കില്‍ കുട്ടികള്‍ കളിക്കുന്ന ഭാഗമായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. എന്നാല്‍ മണ്ണിടിഞ്ഞ ഭാഗത്ത് വേരുകള്‍ പുറത്തായ നിലയില്‍ വലിയ മരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അപകടഭീഷണി തുടരുകയാണെന്നും അവര്‍ പറയുന്നു. വിവരം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.
read also കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍ ഭാസുരാംഗനെ ഇ ഡി മൂന്നാം തവണയും ചോദ്യം ചെയ്തു
ജില്ലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചാണ് അപകടം ഉണ്ടായത്. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്.
32 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്‌ലൂരില്‍ വച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളുമാണ് ഊരിത്തെറിച്ചത്. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു