ബജാജ് ഫിനാൻസിന്റെ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡുകൾ റിസർവ്വ് ബാങ്ക് നിരോധിച്ചു

ന്യൂ ഡല്‍ഹി: ബജാജ് ഫിനാൻസിന്റെ വായ്പ സംവിധാനങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ തുടങ്ങിയവ നിരോധിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ഇവ ഡിജിറ്റല്‍ വായ്പ നിയമങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ഇതേത്തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നിരോധനമെന്നുമാണ് റിപ്പോര്‍ട്ട്.

നിയമലംഘനങ്ങള്‍ നോണ്‍ ബാങ്കിങ് ഫിനാൻഷ്യല്‍ കമ്പനി (എൻ.ബി.എഫ്.സി) വിലയിരുത്തിയിരുന്നു. വായ്പ സംവിധാനങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ നിയമപ്രകാരം കമ്പനി കടക്കാരോട് വ്യക്തമാക്കേണ്ടതുണ്ട്. ഇത് ലംഘിച്ച്‌ വായ്പകള്‍ നല്‍കിയതിന്റെ പേരിലാണ് ആര്‍.ബി.ഐ നടപടി സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു