ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സലിം അബ്ദുൽ റസാഖിന് അമിഗോസ് ജിദ്ദ, ഹംദാനിയ റൈഡേഴ്സ്, ഒബ്ഹൂർ റൈഡേഴ്സ് എന്നീ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അമിഗോസ് ജിദ്ദയിലെ മുതിർന്ന അംഗമായ സലിം അബ്ദുൽ റസാഖ് കൂട്ടായ്മയിലെ നിറസാന്നിധ്യമായിരുന്നു. ഹംദാനിയ വില്ലയിൽ നടന്ന ചടങ്ങിൽ ഹംദാനിയ റൈഡേഴ്സ് അംഗം ഫൈസൽ കാളികാവ് അധ്യക്ഷത വഹിച്ചു. ഗഫ്ഫാർ മണ്ണാർക്കാട്, ഷാജഹാൻ മഞ്ചേരി, ഉമ്മർ വലിയകണ്ടത്തിൽ, അജ്വ യൂനസ്, മുജീബ് പുളിക്കൽ, ഗഫൂർ മേനാട്ടിൽ, ദിലീപ് മൂവാറ്റുപുഴ, ശിഹാബത്തുല്ല തുടങ്ങിയവർ ആശംസ നേർന്നു. ശരീഫ് കാവനൂർ സ്വാഗതവും മുനീർ ബാബു നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു