റിയാദ്: ഹ്രസ്വസന്ദർശനാർഥം റിയാദിലെത്തിയ എ.എം. ആരിഫ് എം.പിക്ക് റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) സ്വീകരണം നൽകി. ‘എം.പിയോടൊപ്പം ഒരു പ്രാതൽ’ പരിപാടിയിൽ എം.പിക്ക് ആദരഫലകവും ഉപഹാരവും നൽകി. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആന്റണി വിക്ടർ അധ്യക്ഷത വഹിച്ചു.
സിജു പീറ്റർ ‘ഇവ’യുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ എം.പിയെ ധരിപ്പിച്ചു. വൈസ് പ്രസിഡൻറ് സജാദ് സലിം, ട്രഷറർ ബദർ കാസിം എന്നിവർ ചേർന്ന് ഫലകവും ജോയൻറ് സെക്രട്ടറി സാനു മാവേലിക്കര, രക്ഷാധികാരി ഹാഷിം ചീയാംവെളി എന്നിവർ ചേർന്ന് ഉപഹാരവും നൽകി. സെബാസ്റ്റ്യൻ, നിസാർ കോലത്ത്, ഷാജി പുന്നപ്ര, താഹിർ കാക്കാഴം, അബ്ദുൽ അസീസ്, ഷാജഹാൻ, ടി.എൻ.ആർ. നായർ, ജലീൽ കാലുതറ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ജോയൻറ് സെക്രട്ടറി നിസാർ മുസ്തഫ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു