കോഴിക്കോട്: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മൂഹൂര്‍ത്ത വ്യാപാരം സാമ്പത്തിക രംഗത്തെ നമ്മുടെ അഭിലാഷങ്ങളുടെ തെളിവാണ്. ഊര്‍ജ്ജസ്വലമായ വിപണിയില്‍ നാം ശ്രദ്ധയോടു കൂടിയ തെരഞ്ഞെടുപ്പുകളുടേയും തന്ത്രപരമായ നിക്ഷേപങ്ങളുടേയും യാത്രയ്ക്ക് തുടക്കം കുറിക്കുന്ന വേളയില്‍ ഇടനിലക്കാരുമായി മാത്രം ഇടപാടുകള്‍ നടത്താനും നിയന്ത്രണങ്ങള്‍ക്കു കീഴിലല്ലാത്ത പദ്ധതികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും എന്‍എസ്ഇ നിക്ഷേപകരോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.