മസ്കത്ത്: ഒമാനിലെ മലയാളി ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഓവർസീസ് കേരളൈറ്റ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (ഒ.കെ.പി.എ) വാർഷികാഘോഷം സംഘടിപ്പിച്ചു. റൂവിയിലെ അൽഫലജ് ഹോട്ടൽ ഗ്രാൻഡ് ഹാളിലായിരുന്നു പരിപാടി. ‘റിഥം ഓഫ് രൂപ’ എന്നപേരിൽ പ്രമുഖ വയലിനിസ്റ്റ് രൂപ രേവതി നയിച്ച മ്യൂസിക്കൽ ബാൻഡിന്റെ സംഗീത സന്ധ്യ മുഖ്യ ആകർഷണമായിരുന്നു. ഡി.ഡി.എ, ആർ.ജെ എന്നീ ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ ഫ്യൂഷൻ സിനിമാറ്റിക്കൽ ഡാൻസുകളും അരങ്ങേറി.
റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും എഴുതി റിയാസ് വലിയകത്ത് സംവിധാനം ചെയ്ത പ്രവാസികളുടെ ജീവിതനൊമ്പരത്തിന്റ നേർക്കാഴ്ച വരച്ചുകാട്ടിയ, ഒമാനിൽ ചിത്രീകരിച്ച ‘സമൂസ’ ഹ്രസ്വസിനിമയുടെ പ്രദർശനവും നടന്നു. സാഹിത്യകാരൻ ഹാറൂൺ റഷീദ് മുഖ്യാതിഥിയായി.
ഒ.കെ.പി.എ സെക്രട്ടറി സുനിൽ, മീഡിയ പ്രസിഡന്റ് മുരളീധരൻ കൊല്ലാറ, ട്രഷറർ ജോസ് മൂലൻ ദേവസ്യ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു