ഗുജറാത്ത്: കുരങ്ങന്റെ ആക്രമണത്തിൽ പത്ത് വയസുകാരന് ദാരുണാന്ത്യം. ഗാന്ധിനഗറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സൽകി സ്വദേശിയായ ദീപക് താകൂർ ആണ് മരണപ്പെട്ടത്.സൽകിയിലെ ക്ഷേത്രത്തിനടുത്ത് ദീപക്കും സുഹൃത്തുക്കളും കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുരങ്ങൻ ആക്രമിച്ചത്. കുരങ്ങന്റെ ആക്രമണത്തിൽ കുട്ടിയുടെ കുടലിന് മുറിവ് സംഭവിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്. ഒരാഴ്ച്യ്ക്കിടെ പ്രദേശത്ത് മൂന്നാം തവണയാണ് കുരങ്ങന്റെ ആക്രമണം ഉണ്ടാകുന്നത്.
ഗ്രാമത്തിൽ കുരങ്ങുകളുടെ വലിയ സംഘമുണ്ടെന്നും ആക്രമണം പതിവാണെന്നും അധികാരികൾ പറഞ്ഞു. ഇവയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാണെന്നും അധികാരികൾ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു