പെയർലാൻഡ് ∙ ഹൂസ്റ്റണിലെ തെരുവ് വിപണിയിലുണ്ടായ വെടിവയ്പിൽ ഒരു മരണം. മരിച്ചത് ഒരു കുട്ടിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പ്രതിയെ ഇതുവരെ പിടികൂടാനായില്ലയെന്ന് പൊലീസ് വക്താവ് ചാഡ് റോജേഴ്സ് അറിയിച്ചു.
ഹൂസ്റ്റണിൽ നിന്ന് 21 മൈൽ അകലെയുള്ള പെയർലാൻഡിലാണ് ആക്രമണം നടന്നത്. രണ്ടുപേർ തമ്മിലുള്ള പ്രശ്നങ്ങളുടെ ഫലമാണ് വെടിവയ്പ്പെന്നും യാദൃശ്ചികമല്ലെന്നും റോജേഴ്സ് പറഞ്ഞു. രണ്ട് ഷൂട്ടർമാർ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു