ഹൂസ്റ്റണ്‍∙ ദിനംപ്രതിയെന്നോണം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി ഇടിയുന്നതില്‍ ഡെമോക്രാറ്റുകള്‍ക്ക് ആശങ്ക ഉയരുന്നു. മറുവശത്ത് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേസുകളുടെ കൂമ്പാരത്തിനു നടുവില്‍ നിന്നും ജനപ്രീതയില്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉദിച്ചുയരുകയും ചെയ്യുമ്പോള്‍ ഇക്കുറി യുഎസ് തിരഞ്ഞെടുപ്പ് പ്രവചനാതീതമായി മാറുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പ്രവചിക്കുന്നു.
രാജ്യത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി ഏപ്രിലിനു ശേഷം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതായി റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ പറയുന്നു. ശനിയാഴ്ച അവസാനിച്ച രണ്ട് ദിവസത്തെ അഭിപ്രായ വോട്ടെടുപ്പില്‍ പ്രതികരിച്ചവരില്‍ 39 ശതമാനം പേര്‍ മാത്രമാണ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.
ഒക്ടോബറില്‍ 40 ശതമാനവും സെപ്റ്റംബറില്‍ 42 ശതമാനവും ആയിരുന്നതാണ് ഇപ്പോള്‍ 39 ശതമാനത്തിലേക്ക് പോയിരിക്കുന്നത്. വോട്ടെടുപ്പില്‍ ഏകദേശം മൂന്ന് ശതമാനം വ്യതിയാനം വരാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്റെ അംഗീകാര റേറ്റിങ് കുറയുന്നത് ഡെമോക്രാറ്റുകള്‍ക്ക് അടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പ് ബിഡ്ഡിനെക്കുറിച്ച് ആശങ്ക ഉയര്‍ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു