റിയാദ് ∙ സുഹൃത്തിന്റെ കാർ മറ്റൊരാൾക്ക് മേൽവാടകയ്ക്ക് നൽകിയത്തോടെ റിയാദിൽ മലയാളി കുടുങ്ങി. നാട്ടിൽ അവധിക്ക് പോയ സുഹൃത്തിന്റെ കാർ തിരുവനന്തപുരം സ്വദേശിയായ യുവാവ് ശ്രീലങ്കൻ സ്വദേശികൾക്ക് മേൽവാടകയ്ക്ക് നൽകുകയായിരുന്നു. മോഷ്ടിച്ച ഇലക്ട്രിക് കേബിളുകൾ കടത്താൻ ഈ കാർ ശ്രീലങ്കൻ സ്വദേശികൾ ഉപയോഗിച്ചു. ഇതു കയ്യോടെ പൊലീസ് പിടികൂടി. ഇതോടെ വെട്ടിലായത് മലയാളിയും. മൂന്നര വർഷത്തോളമായി ഇദ്ദേഹം തടവിലാണ്.
മോഷണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ പൊലീസ് അന്വേഷിച്ചെങ്കിലും ഉടമ നാട്ടിലായിരുന്നു. ഉടമ നാട്ടിൽ പോകുന്നതിന് മുമ്പ് സുഹൃത്തിന് വാടകയ്ക്ക് കൊടുത്തതായിരുന്നു. അദ്ദേഹം തന്റെ റൂമിനടുത്ത് താമസത്തിനെത്തിയ ശ്രീലങ്കൻ കുടുംബവുമായി പരിചയപ്പെടുകയും വാഹനം ആവശ്യപ്പെട്ടപ്പോൾ മേൽ വാടകയ്ക്ക് നൽകുകയുമായിരുന്നു. 12,25,000 സൗദി റിയാലാണ് എല്ലാവരുമായി നൽകേണ്ടത്. ഒരാളൊഴികെ മറ്റെല്ലാവരും ശ്രീലങ്കൻ സ്വദേശികളാണ്. ഇതിൽ 122,500 റിയാലാണ് മലയാളി നൽകേണ്ടത്. സ്വന്തം ഉടമസ്ഥതയിലുള്ള കാർ, സുഹൃത്തുക്കൾക്കാണെങ്കിലും വാടക്കോ അല്ലാതെയോ നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു