ജിദ്ദ∙ ആരോഗ്യ സംരക്ഷണത്തിനായി മാളുകളിലൂടെയുള്ള നടത്തം സൗദി അറേബ്യയിൽ പുതിയ ജനപ്രിയ ഫിറ്റ്നെസ് ട്രെൻഡ് ആകുന്നു. വേനൽകാലത്തും തണുപ്പ് കാലത്തും സുരക്ഷിതവും സൗകര്യപ്രദവുമായ ഇടങ്ങളെന്ന നിലയിലാണ് വ്യായാമത്തിന്റെ ഭാഗമെന്നോണം മാളുകളിലൂടെയുള്ള നടത്തം ദൈനംദിന ജീവിതത്തിൽ ഇടംപിടിക്കുന്നത്. ആരോഗ്യസംരക്ഷൻണത്തിന്റെ ഭാഗമായി സമീപമുള്ളവരെ മറികടന്ന് കാലുകൾ നീട്ടി വലിച്ച് വച്ച് ഉലാത്തുന്ന നിരവധി പേരെ സൗദിയിലെങ്ങുമുള്ള മാളുകളിൽ കാണാം.
മാളെർസൈസ് അഥവാ മാൾ നടത്തം പ്രധാനമായും വലിയ തുകയൊന്നും മുടക്കി ജിമ്മിൽ ചേരാനാവാത്തവർക്കും ശാരീരിക ക്ഷമതയും ആരോഗ്യ സംരക്ഷണവും ആഗ്രഹിക്കുന്നവർക്കുമുള്ള സുരക്ഷിതവും സൗജന്യവുമായ എളുപ്പമുള്ള മാർഗമെന്ന നിലയിലാണ് ആകർഷമാകുന്നത്. പ്രത്യേകിച്ച് അസഹനീയ ചൂട് കാലാവസ്ഥയിലൊക്കെയാണ് മാൾ നടത്തം കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത്. അധികമായുള്ള കലോറി കത്തിച്ചുകളയാൻ ഒരു ദിനചര്യ പോലെ സൗദി സ്വദേശികൾക്കിടയിലും പ്രവാസികൾക്കിടയിലും കൂടുതൽ പ്രിയമാവുകയാണ് മാൾ നടത്തം. അടിസ്ഥാന വ്യായാമമെന്ന നിലയ്ക്ക ഏറെ പ്രയോജനപ്പെടുന്നതാണ് ചുവടുകൾ എണ്ണിയുള്ള നടത്തം. ഒരു മണിക്കൂർ പുറം നടത്തത്തേക്കാൾ മിക്കവരും ശരാശരി രണ്ടു മണിക്കൂർ കൂടുതൽ സമയം മാളിന് ഉള്ളിലൂടെ നടക്കാൻ ഇഷ്ടപ്പെടുന്നുമുണ്ട്.
മാളിനുള്ളിലും പുറത്തും സെക്യൂരിറ്റിയും സുരക്ഷാ ജീവനക്കാരും മറ്റുമുള്ളതിനാൽ കൂടുതൽ സുരക്ഷിതത്വം ലഭിക്കുമെന്നതിനാൽ രാത്രിയിൽ പോലും മാളിലൂടെയുള്ള ഉലാത്തൽ സ്വദേശി വനിതകളും ഇഷ്ടപ്പെടുന്നു. എന്നാൽ വനിതകളേക്കാൾ കൂടുതൽ പുരുഷൻമാർ മാൾ നടത്തം ഇഷ്ടപ്പെടുന്നതെന്ന് മാളുകളിലെ സെക്യൂരിറ്റി ജീവനക്കാരും അഭിപ്രായപ്പെടുന്നു. രാജ്യത്തെങ്ങും കൂടുതൽ പുതിയ മാളുകൾ ഉയരുന്തോറും മാൾ നടത്തത്തിനെത്തുന്നവരുടെ എണ്ണവും വർദ്ധിക്കും. എന്നാൽ എല്ലാ മാളുകളും വ്യായാമ നടത്തത്തിനായി യോജിച്ചവയുമല്ല. ദൈനംദിന നടത്തത്തിനായി മിക്കവരും ഒരു പ്രത്യേക മാളിൽ മാത്രമേ പോകാറുള്ളൂ, കാരണം ഒരു ഇൻഡോർ റണ്ണിംഗ് ട്രാക്ക് പോലെ വിശാലമായ ഏരിയ നിർമ്മാണ ഘടനയിൽ രൂപപ്പെടുത്തിയിരിക്കും.
∙ ജിമ്മിൽ പോകേണ്ട; വയോധികർക്ക് അനുയോജ്യം
തിരക്കേറിയ ജിമ്മിൽ പോകാൻ ആഗ്രഹിക്കാത്ത പ്രായമായ വ്യക്തികൾക്ക് മാൾ നടത്തം വളരെ അനുയോജ്യമാണ്. കൂടാതെ പല കായിക ഇനങ്ങളും പ്രയാമേറിയവർക്ക് ശാരീരിക അപകടമുണ്ടാക്കിയേക്കാം. മുതിർന്നവരെയും പ്രായമായവരെയും ജിമ്മിനെ ആശ്രയിക്കാറില്ലെന്നും ഭൂരിഭാഗവും ചെറുപ്പക്കാരായ പെൺകുട്ടികളും മധ്യവയസ്കരായ സ്ത്രീകളുമാണ് വരാറുള്ളതെന്നും റിയാദ് ജിമ്മിലെ ഫിറ്റ്‌നസ് ട്രെയിനറായ ഫാത്മ അലോമർ പറയുന്നു. അടുത്ത വർഷങ്ങളിൽ തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് കൂടുതൽ മുതിർന്നവരെയും പ്രായമേറിയവരേയും ആകർഷിക്കുന്നതിനായി ജിമ്മുകളിൽ ഒരു ഇൻഡോർ റണ്ണിങ് ട്രാക്ക് ഞങ്ങൾ ചേർത്തു, മുട്ടുവേദന അനുഭവിക്കുന്നവരെ സഹായിക്കാൻ ഒരു കൂട്ടം ഉപകരണങ്ങളുമുണ്ടെന്നും അലോമർ പറഞ്ഞു.
മാൾ-വോക്കിങ് ട്രെൻഡ് സൂചിപ്പിക്കുന്നത് രാജ്യത്തിലെ ആളുകൾ അവരുടെ ശാരീരിക ക്ഷമതയ്ക്കായി പ്രവർത്തിക്കാൻ സൗകര്യപ്രദമായ വഴികൾ കൊണ്ടുവന്നിട്ടുണ്ടെന്നുള്ളതാണ്. റിയാദിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വമ്പൻ പ്രൊജക്ടുകളിലൊന്നായ സ്‌പോർട്‌സ് ബൊള്‍വാർഡ്, നഗരവാസികൾക്ക് നടക്കാൻ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടങ്ങൾ ഉണ്ടാക്കും. റിയാദിലെ എല്ലാവരുടെയും ശാരീരികവും സാമൂഹികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി, മാളുകളിൽ വ്യായാമം ചെയ്യുന്നവർക്ക് സ്ഥിരവും മികച്ചതുമായ ബദൽ സംവിധാനം നൽകുന്നതിന ഉതകും വിധം സ്‌പോർട്‌സ് ബൊള്‍വാർഡിൽ 50-ലധികം കായിക സൗകര്യങ്ങൾ ഉൾപ്പെടുത്തും. ലോകത്തിലെ ഏറ്റവും ലോകത്തിലെ ഏറ്റവും വലിയ ലീനിയർ പാർക്കായ സ്‌പോർട്‌സ് ബൊൾവാർഡിൽ 50 ലധികം കായിക സൗകര്യങ്ങൾ ഉൾപ്പെടും. സ്പോർട്സ് ബൊള്‍വാർഡിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ അഹ്മദ് ബിൻ അസ്കർ പറഞ്ഞു.
∙ റിയാദിൽ നടത്ത സംസ്കാരം വളരുന്ന കാഴ്ച
ആരോഗ്യ സംരക്ഷണ നടത്തം ജീവിതചര്യയാക്കി എല്ലാ വെള്ളിയാഴ്ചയും പുലർച്ചെ റിയാദിലെ കിങ് അബ്ദുല്ല പാർക്കിൽ നടക്കുന്ന റിയാദ് വോക്കേഴ്സ് സംഘം ശ്രദ്ധേയമായിട്ടുണ്ട്. നാലു പേരിൽ തുടങ്ങിയ നടത്ത സംഘത്തിൽ ഇതിനോടകം 1000 പേരാണ് അംഗങ്ങളായത്. ആരോഗ്യ സംരക്ഷണ നടത്തത്തെ കുറിച്ച് ആദ്യ നാലംഗ സംഘം തുടങ്ങി വച്ച ബോധവൽക്കരണ ഉദ്യമത്തിലൂടെ 22 ഗ്രൂപ്പുകളാണ് റിയാദ് വാക്കേഴ്സിനു കീഴിലുള്ളത്. റിയാദിനു പുറത്തേക്കും നടത്തം പരിശീലിക്കുന്ന കൂടുതൽ ഗ്രൂപ്പുകളെ രൂപീകരിക്കാനാണ് തങ്ങളുടെ പരിശ്രമമെന്നാണ് റിയാദ് നടത്ത സംഘത്തിന്റെ ലക്ഷ്യം. ഒരു പുതിയ നടത്ത ഗ്രൂപ്പ് രൂപീകരിക്കുന്നതിനായി എല്ലാവിധ പ്രോത്സാഹനവും റിയാദ് വാക്കേഴ്സ് സംഘം നൽകും. ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് റിയാദ് നടത്ത സംഘ പരിശീലനത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രാഥമിക ലക്ഷ്യങ്ങൾ.
സൗദി വിഷൻ 2030 കൈവരിക്കുന്നതിന് സംഭാവന നൽകാൻ, ആരോഗ്യം ഉൾപ്പെടെ അതിന്റെ വിവിധ മേഖലകളിൽ ഈ സംരംഭങ്ങൾ സുസ്ഥിരത ലക്ഷ്യമിടുന്നു, ഒരു സംസ്കാരം നടത്തം ഒരു ജീവിതരീതിയും സമൂഹത്തിൽ വേരൂന്നിയ ഒരു ശീലവുമാക്കുന്നു. പലരും പല കാരണങ്ങളാൽ നടക്കാൻ തുടങ്ങുകയും തുടർന്ന് നിർത്തുകയും ആരോഗ്യകരമായ ഈ പ്രധാന ശീലത്തിലേക്ക് മടങ്ങുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. കൂട്ടമായി നടക്കുന്നത് പരിശീലിക്കാൻ ഉത്തേജകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആശയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്ന് നടത്തസംഘം പറയുന്നു. ഒരു ദിവസം 5 കിലോമീറ്റർ എന്ന കണക്കിൽ 150 കിലോമീറ്റർ നടക്കുക എന്നതാണ് പ്രതിമാസ ലക്ഷ്യങ്ങളിലൊന്നാണ് റിയാദ് നടത്ത സംഘത്തിനുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു