മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിൽ സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
രണ്ട് ആഫ്രിക്കൻ പൗരന്മാരുൾപ്പെടെ മൂന്നുപേരെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടിക്കൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു