മസ്കത്ത്: സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്) അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള അപേക്ഷ ഇനി നേരിട്ട് സ്വീകരിക്കില്ല.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ടു ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെൽത്ത് പോർട്ടലിൽനിന്ന് നേരിട്ട് ആക്സസ് ചെയ്യാം.ലീവ് രണ്ടു ദിവസത്തിൽ കൂടുതലാണെങ്കിൽ, സിക്ക് ലീവ് സർട്ടിഫിക്കേഷൻ ഫീസ് രണ്ടു റിയാൽ അടക്കേണ്ടതാണ്. പണം പിന്നീടാണ് അടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അപ്രൂവൽ ഫീസ് പേമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ലിങ്ക് അടങ്ങിയ സന്ദേശം ലഭിക്കും.
ഇതിൽ കയറി നടപടി പൂർത്തിയാക്കാം. പിന്നീട് പോർട്ടൽ വഴി രോഗിയുടെ ഐഡി വിശദാംശങ്ങൾ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകും. ഡോക്ടറുടെയോ ആരോഗ്യ സ്ഥാപനത്തിന്റെയോ ഒപ്പ് ആവശ്യമില്ല. സിക്ക് ലീവിന്റെ സാധുത ക്യു.ആർ കോഡ് ഉപയോഗിച്ച് പരിശോധിക്കാനും കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു