അല്‍ബേനിയന്‍ സൂപ്പര്‍ലിഗ് മത്സരത്തിനിടെ ഘാന ഫുട്ബോള്‍ താരം റാഫേല്‍ ദ്വാമേന (28) കുഴഞ്ഞുവീണ് മരിച്ചു. മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
കളിയുടെ 24-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച അല്‍ബേനിയന്‍ ലീഗിലെ എഗ്നേഷ്യയും, പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദൗര്‍ഭാഗ്യകരമായ സംഭവം.
read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു
2017ല്‍ ദ്വാമേനയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ താരം ബൂട്ടഴിക്കാന്‍ തയ്യാറായില്ല. 2021-ല്‍ ഓസ്ട്രിയന്‍ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍-ഡിഫിബ്രിലേറ്റര്‍ (ഐസിഡി) ഘടിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു