
ഹൈദരാബാദ്: പ്രധാന മന്ത്രിയോട് സംസാരിക്കുന്നതിനായി സമ്മേളന മൈതാനത്തെ പോസ്റ്റിൽ വലിയഞ്ഞു കയറിയ യുവതിയെ അനുനയിപ്പിച്ച് നരേന്ദ്ര മോദി. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എംആർപിഎസ്)യുടെ സമ്മേളനത്തിൽ മോദിയുടെ പ്രസംഗത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.
read also പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും
പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ലൈറ്റുകൾ ഘടിപ്പിച്ച പോസ്റ്റിൽ കയറിയ യുവതിയോട് പ്രസംഗം നിർത്തി താഴെയിറങ്ങാൻ പ്രധാനമന്ത്രി അഭ്യർഥിച്ചു. അവർക്ക് പറയാനുള്ളത് കേൾക്കാമെന്ന ഉറപ്പും നൽകി. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. പ്രവർത്തകർ യുവതിയെ താഴെയിറക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















