തിരുവനന്തപുരം: ഇന്ന് രാജ്യമെങ്ങും ദീപപ്രഭയിൽ ദീപാവലി ആഘോഷിക്കും. തിന്മയ്ക്കുമേൽ നൻമ നേടുന്ന വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. മൺചെരാതുകൾ തെളിച്ചും മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ദീപങ്ങളുടെ ഉത്സവത്തെ ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
വീടുകളിൽ ഐശ്വര്യ ദേവതയായ ലക്ഷ്മിയെ കുടിയിരുത്തി കൊണ്ടാണ് ആഘോഷം. മത്താപ്പും പൂത്തിരികളും വർണ ചക്രങ്ങളും ദീപപ്രഭ തീർക്കും. ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും.
read also കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ആകെ മരണം അഞ്ചായി
അതേസമയം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണി മുതൽ പത്ത് മണിവരെയാണ് പടക്കം പൊട്ടിക്കാൻ അനുവാദം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെയും ജില്ലാ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തി. പടക്ക വിപണിയും മധുര പലഹാര കച്ചവടം ഇന്നലെ മുതൽ തകൃതിയായി. പടക്കങ്ങൾ വാങ്ങാൻ വൻ തിരക്കാണ് പലയിടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപാവലി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു