
കൊച്ചി: നയറാ എനര്‍ജി ഉപഭോക്താക്കള്‍ക്കു സമ്മാനങ്ങള്‍ നല്‍കുന്ന വാര്‍ഷിക പ്രത്യേക ഉല്‍സവ പദ്ധതിയായ ‘സബ് കി ജീത് ഗ്യാരണ്ടി’ അവതരിപ്പിച്ചു. ഉല്‍സവാഘോഷത്തിന് ഒപ്പം എല്ലാ ഉപഭോക്താക്കള്‍ക്കും 200 രൂപയ്ക്കും മുകളിലേക്കുമുള്ള പെട്രോള്‍ വാങ്ങലുകള്‍ക്ക് 1000 രൂപ വരെയുള്ള ഉറപ്പായ ഫ്യുവല്‍ വൗച്ചറുകള്‍ ലഭ്യമാക്കും. ഇതിനു പുറമെ സ്മാര്‍ട്ട് ഫോണുകളും ഇരുചക്ര വാഹനങ്ങളും കാറുകളും അടക്കമുള്ള സമ്മാനങ്ങള്‍ നേടാനും അവര്‍ക്ക് അവസരമുണ്ട്.















