കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ (45) ആണ് മരിച്ചത്. സ്ഫോടനത്തിൽ മരിച്ച ലിബിനയുടെ അമ്മയാണ്. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കളിഞ്ഞ മാസം 29നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന ഉടന്‍ ഡൊമിനിക് മാര്ട്ടിന് എന്നയാള്‍ ഉത്തരവാദിത്തമേറ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. യഹോവ സാക്ഷികളോടൊപ്പം ഏറെക്കാലം ഉണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന് ഈ സമൂഹം ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സ്ഫോടനം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു