ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിൽ ഹൗസ് ബോട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വിദേശികൾ മരിച്ചു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
തടാകത്തിൽ അടുത്തടുത്തായി നിർത്തിയിട്ടിരുന്ന അഞ്ച് ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. ചൂടാക്കുന്ന ഉപകരണത്തിലുണ്ടായ തകരാറിനെ തുടർന്ന് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തും. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ഹൗസ് ബോട്ട് നടത്തിപ്പുകാരാണ് മരിച്ചവർ ബംഗ്ലാദേശികളാണെന്ന വിവരം നൽകിയത്. കഴിഞ്ഞ ഏപ്രിലിലും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഏഴ് ഹൗസ് ബോട്ടുകളാണ് കത്തിയമർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു