നിരവധി ആളുകളെ അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രേന്‍. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല. ക്ലാസിക്കല്‍ മൈഗ്രേന്‍ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടന്‍ ഭാഷയില്‍ പറയുന്നത്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദ്ദിയും വരാം, ചിലരില്‍ ഛര്‍ദ്ദിച്ചാല്‍ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം.
രണ്ടു വശത്തും വരുന്ന തലവേദനയില്‍ ഓറ സാധാരണ കാണാറില്ല. അതിനാല്‍ അതിനെ കോമണ്‍ മൈഗ്രേന്‍ എന്നു പറയുന്നു.ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്‌ളീജിക് മൈഗ്രേന്‍, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാര്‍ മൈഗ്രേന്‍, റെറ്റിനല്‍ മൈഗ്രേന്‍, കുട്ടികളിലുണ്ടാകുന്ന മൈഗ്രേന്‍ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈന്‍.
രോഗം വരുത്തുന്ന സാഹചര്യങ്ങള്‍ വെയില്‍കൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മര്‍ദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആര്‍ത്തവകാലം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം.ടൈറാമിന്‍ എന്ന അമിനോ ആസിഡ് കൂടുതലുള്ള ചില ഭക്ഷണങ്ങള്‍ (ഉദാ: ചോക്‌ളേറ്റ്, ചിലയിനം മദ്യങ്ങള്‍, സോയ ഉത്പന്നങ്ങള്‍.) രക്തസമ്മര്‍ദ്ദം കൂട്ടുന്നതിനോടൊപ്പം മൈഗ്രേന്‍ ഉണ്ടാക്കുന്നു.
തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയില്‍ നെറ്റിയില്‍ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങിഎഴുന്നേറ്റാല്‍ തലവേദന ശമിക്കുമെന്നാണു ഭുരിഭാഗം രോഗികളും പറയുന്നത്. ഹോമിയോപ്പതിയില്‍ആധുനിക വൈദ്യശാസ്ത്രത്തിനു പൂര്‍ണമായി ശമനം നല്കാന്‍ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികില്‍സയിലൂടെ മൂന്നു മാസം കൊണ്ടു പൂര്‍ണ്ണമായി ശമിപ്പിക്കാന്‍ സാധിക്കും.
വേദന കൂടിയാലുപയോഗിക്കാവുന്ന താത്കാലിക വേദന സംഹാരികളും ഹോമിയോപ്പതിയിലുണ്ട്. സമം സമേന ശാന്തി എന്ന പ്രകൃതി തത്ത്വമനുസരിച്ച് മനുഷ്യരില്‍ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്നത്. ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങള്‍ കുറഞ്ഞ ചികില്‍സാരീതിയായ ഹോമിയോപ്പതി ഇന്നു മാറാവുന്ന ഏതുരോഗവും മാറ്റാവുന്ന രീതിയിലേക്കു വളര്‍ന്നിരിക്കുന്നു.
മൈഗ്രേന്‍ അതിലൊന്നു മാത്രമാണ്. ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാല്‍ രോഗിയെ അറിഞ്ഞു ചികില്‍സിക്കുന്ന ഹോമിയോപ്പതിയിലൂടെ മൈഗ്രേന്‍ പൂര്‍ണമായി മാറ്റാന്‍ സാധിക്കും. അംഗീകൃത ചികില്‍സാ യോഗ്യതയും ചികില്‍സാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു