സൂര്യ വ്യത്യസ്ത വേഷത്തിലെത്തുന്ന സിരുത്തൈ ശിവയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ ഗ്ലിംപ്‌സസ് വീഡിയോയും ഫസ്റ്റ്‌ലുക്കുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകളാണ് പ്രചാരം നേടുന്നത്.
ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ്. ബോബിയുടെ കോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസാമിയാണ്. ദിഷ പഠാനിയാണ് നായിക വേഷത്തിലെത്തുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
ചിത്രം 2024 ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത കങ്കുവ അവസാന ഷെഡ്യൂളിലാണ്. ചിത്രം തിയേറ്ററിലെത്തുമ്പോള്‍ സൂര്യ അവസാനമായി കാമിയോയില്‍ പ്രത്യക്ഷപ്പെട്ട് കൈയടി നേടിയ ‘വിക്രം’ എന്ന ചിത്രത്തിലെ റോളക്‌സ് കഥാപാത്രത്തെ വെല്ലുന്നതാകുമോ കങ്കുവയിലെ പെര്‍ഫോമന്‍സ് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു