സാംസങ് സ്മാര്‍ട്ഫോണുകളിലേക്ക് പുതിയ ഗാലക്സി എഐ പ്രഖ്യാപനവുമായി കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമ ചെയ്യാൻ കഴിവുള്ള എഐ അധിഷ്ഠിത ഫീച്ചറുകളുമായാണ് ഗാലക്സി എഐ എത്തുന്നത്.
എഐ രംഗത്തെ മുൻനിര കമ്പനികളുമായി സഹകരിച്ച് സജ്ജമാക്കിയ ക്ലൗഡ് അധിഷ്ഠിത എഐയും സാംസങ് വികസിപ്പിച്ചെടുത്ത എഐയും അടിസ്ഥാനമാക്കിയാണ് ഗാലക്സി എഐയുടെ പ്രവര്‍ത്തനം. ഓണ്‍-ഡിവൈസ് എഐ ആയിരിക്കും ഗ്യാലക്സി എഐ. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാഷ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഇതിനുണ്ട്.
എഐ ലൈവ് ട്രാൻസലേറ്റ് കോള്‍ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോൾ ടെക്സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്ത് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ദൈനംദിന മൊബൈല്‍ ഉപയോഗത്തില്‍ ഇത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഇതിനൊപ്പം തന്നെ കൂടുതല്‍ സുരക്ഷയും സ്വകാര്യതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
read also:വാട്സാപ്പില്‍ പരസ്യങ്ങള്‍ വന്നേക്കും; സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം
സാംസങിന്റെ ഫോണ്‍ ആപ്പിലാണ് ഈ സംവിധാനമുള്ളത്. അടുത്ത വര്‍ഷം ആദ്യം ഗാലക്സി എഐ ഫോണുകള്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി പറയുന്നു. 2024-ല്‍ പുറത്തിറക്കുന്ന സാംസങ് ഗാലക്സി എസ് 24 സ്മാര്‍ട്ട്ഫോണുകളില്‍ ഗാലക്സി എഐ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ കോളിംഗ് ഫംഗ്ഷനിലേക്ക് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനികളില്‍ ഒന്നാണ് സാംസങ്. സംസാരത്തിന്റെ സ്വകാര്യത നിലനിര്‍ത്തുന്നതിന് വേണ്ടി തര്‍ജ്ജമ പൂര്‍ണമായും നടക്കുക ഫോണില്‍ തന്നെയാകുമെന്നും കമ്പനി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു