നവാഗതനായ അജയ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘അച്ചുതന്റെ അവസാന ശ്വാസം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍.എം.എ ഫിലിം പ്രൊഡക്ഷന്‍സ്,പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ്,എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മറിയം, ചട്ടമ്പി, സാജന്‍ ബേക്കറി, അപ്പന്‍ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്‍സന്‍, അനില്‍ കെ ശിവറാം, കിരണ്‍, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു.
ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്‍. കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമവും തുടര്‍ന്ന് അച്ചുതന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സാബു പ്രെസ്റ്റോ, തരുണ്‍ കുമാര്‍ ബഫ്‌ന എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിനി ജോര്‍ജ്, ഡി.ഒ.പി: തരുണ്‍ സുധാകരന്‍, മ്യൂസിക് & ബി.ജി.എം: മിലന്‍ ജോണ്‍, എഡിറ്റര്‍: അശ്വിന്‍ നെരുവമ്പ്രം, പ്രൊജക്ട് ഡിസൈനര്‍: മെറ്റ്‌ലി ടോമി, ആര്‍ട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിന്‍ കട്ടപ്പന, ലിറിക്‌സ്: സാബു പ്രെസ്റ്റോ, അഖില്‍ രാജ്, സൗണ്ട് ഡിസൈന്‍: രമേഷ്, അസോസിയേറ്റ് ഡയറക്ടര്‍: അജിത് പി വിനോദന്‍, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റില്‍: രജ്വിന്‍ ചാണ്ടി, പി. ആര്‍ ഓ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: 1000 ആരോസ്, സ്റ്റില്‍സ്: ആകാശ്, ഡിസൈന്‍സ്: ആര്‍ട്ടോകാര്‍പസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു