തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്.
വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇടതുമുന്നണി യോഗത്തെ അറിയിച്ചു. അതുകൂടി പരിഗണിച്ചാണ് മുന്നണിയോഗം അനുമതി നൽകിയത്. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ മന്ത്രിക്ക് നിർദ്ദേശം നൽകി.
സബ്‌സിഡിയോടെ അവശ്യസാധനങ്ങള്‍ നല്‍കുമ്പോള്‍ 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ഇക്കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു