തിരുവനന്തപുരം: അനന്തപുരിയിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ദർപ്പണ നൃത്യ ക്ഷേത്രയുടെ നാൽപ്പതാം വാർഷികം നവംബർ 11 , 12 തീയതികളിൽ ടാഗോർ തിയറ്ററിൽ വച്ച് വൈകിട്ട് 6 .30ക്ക് സംഘടിപ്പിക്കുന്നതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ദിന പരിപാടി ഡോ. ശശി തരൂർ എം . പി. ഉദ്ഘടനവും ലോഗോ പ്രകാശനവും നിർവഹിക്കും.
നിർമാതാവും നടനുമായ ശ്രീ. ജി. സുരേഷ് കുമാർ ഭദ്രദീപം കൊളുത്തും. ഗായത്രി ഗോവിന്ദിന്റെയും ദർപ്പണയിലെ കുട്ടികളുടെയും നൃത്തവും ഉണ്ടായിരിക്കും. ഗീത കൃഷ്ണകുമാർ, തിരക്കഥാകൃത് വിനി കിരിയത്ത്, സക്കീർ ഹുസ്സയിൻ, ഗായത്രി ഗോവിന്ദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു