തെൽഅവീവ്: യുവേഫ വനിത നേഷൻസ് ലീഗിലെ ഇസ്രായേലിന്റെ ഹോം മത്സരങ്ങൾ അർമേനിയയിലേക്കും ഹംഗറിയിലേക്കും മാറ്റി. ഡിസംബറിൽ നടക്കേണ്ട മത്സരങ്ങളാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയത്.
read also കളമശേരി സ്‌ഫോടന കേസ്: മാര്‍ട്ടിനുമായി തെളിവെടുപ്പ് ഇന്നും തുടരും
ഡിസംബർ രണ്ടിന് അർമേനിയയിലെ യേരവനിലാണ് ഇസ്രായേൽ-അർമേനിയ മത്സരം. മൂന്ന് ദിവസത്തിന് ശേഷം ഹംഗറിയിലെ ഫെൽക്സറ്റിൽ എസ്തോണിയക്കെതിരായ മത്സരവും നടക്കും. രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കുമെന്നും യുവേഫ കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡിനും റുമാനിയക്കുമെതിരായ ഇസ്രായേൽ പുരുഷ ടീമിന്റെ രണ്ട് യൂറോ യോഗ്യത മത്സരങ്ങൾ കഴിഞ്ഞ മാസം ഹംഗറിയിലേക്ക് മാറ്റിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു