തിരുവനന്തപുരം: ഇടത് പക്ഷം ഭരിച്ചിരുന്ന തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്താനുള്ള ഇ.ഡിയുടെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച പുലർച്ചെ 6 ന് തുടങ്ങിയ പരിശോധന 44 മണിക്കൂറെടുത്ത ശേഷം ഇന്ന് പുലർച്ച ഒരു മണിയോടെയാണ് അവസാനിച്ചത്.
ക്രമക്കേടുമായി ബന്ധപ്പെട്ട ഒട്ടേറേ രേഖകൾ ഇ.ഡി. പിടിച്ചെടുത്തു. ഏതാനും കംപ്യൂട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.പി. ഐ നേതാവ് എൻ. ഭാസുരാംഗൻ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്.
read also സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും
പഴയ പല രേഖകളും നശിപ്പിച്ചതായും അവയ്ക്ക് പകരം പുതിയ രേഖകൾ വ്യാജമായി തയാറാക്കി വച്ചതായും സൂചനയുണ്ട്. ചട്ട വിരുദ്ധമായി നൽകിയ വായ്പയുടെ ഇടപാട് രേഖകളാണ് ഇത്തരത്തിൽ നശിപ്പിച്ചതെന്നാണ് സൂചന.
അതിനിടെ പ്രധാന ആരോപണ വിധേയരായ സി.പി. ഐ നേതാവ് എൻ. ഭാസുരാംഗനും മകൻ അഖിൽജിത്തും നിരീക്ഷണത്തിൽ തുടരുകയാണ്. ഭാസുരാംഗൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയായ ശേഷമാവും ഇരുവരുടെയും കസ്റ്റഡിയിൽ ഇ ഡി അന്തിമ തീരുമാനം എടുക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു