തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. ദീപാവലിക്ക് രാത്രി 8 മുതല്‍ പത്ത് വരെയായിരിക്കും അനുമതി. ക്രിസ്മസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരിത പടക്കങ്ങള്‍ വില്ക്കാന് മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തില്‍ വരുത്തണമെന്നും നവംബര്‍ മൂന്നിന് ജസ്റ്റിസ് അമിത് റാവല്‍ നിര്‍ദേശം നല്കി. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു