കൊച്ചി:കൊക്ക-കോളയുടെ ഇന്ത്യയിലെ വാണിജ്യ ലഘുപാനീയ വിഭാഗത്തിലെ പ്രമുഖ കോഫീ ബ്രാന്‍ഡായ കോസ്റ്റാ കോഫി ഈ വര്‍ഷത്തെ ദീപാവലി പ്രചാരണമായ #കോസ്റ്റാവാലിദീവാലി അവതരിപ്പിക്കുന്നു. പ്രമുഖ ബേക്കറും കണ്ടന്റ് ക്രിയേറ്ററുമായ ശിവേഷ് ഭാട്ടിയുമായി കൈകോര്‍ത്തു കൊണ്ടാണ് ഈ പ്രചാരണം ആരംഭിക്കുന്നത്. കോഫി പ്രേമികള്‍ക്ക് ദീപാവലിയില്‍ നിന്നും പ്രചോദിതമായ അവിസ്മരണീയമായ മെനുവാണ് ഇരുകൂട്ടരും ചേര്‍ന്ന് കൊണ്ടു വരുന്നത്. അസാധാരണമായ ഒരു അനുഭവം ഈ സഹകരണം ഉറപ്പ് വരുത്തും. പരമ്പരാഗത ദീപാവലി സത്തയെ കോസ്റ്റാ കോഫിയുടെ ആധുനികവും നവീനവുമായ വികാരവുമായി സമ്മേളിപ്പിച്ചു കൊണ്ടാണ് ഇത് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.