കാത്തിരിപ്പിനൊടുവില്‍ ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നവംബര്‍ 10ന് ഓണ്‍ലൈനില്‍ എത്തും. സൈന പ്ലെയില്‍ ചിത്രം സ്ട്രീം ചെയ്യും. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിരുന്നില്ല. സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ട്രെയിലറും സൈന് പ്ലെ റിലീസ് ചെയതിട്ടുണ്ട്.
ബിലാഹരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച ചിത്രമാണ് കുടുക്ക്. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട കുടുക്കില്‍ കൃഷ്ണ ശങ്കറിലും ദുര്‍ഗയ്ക്കും ഒപ്പം അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെട്ട് വന്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും അന്ന് നടന്നിരുന്നു. വളരെയധികം സൈബര്‍ ആക്രമണം ആയിരുന്നു ദുര്‍ഗ നേരിട്ടത്. 2022 ഓഗസ്റ്റ് 25ന് ആയിരുന്നു കുടുക്ക് തിയറ്ററില്‍ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു