കൊച്ചി: ബ്ലാക്ക് ഫ്രൈഡേയുടേയും സൈബര്‍ മണ്‍ഡേയുടേയും അനുബന്ധമായുള്ള വാര്‍ഷിക സെയിലുകളുടെ ഭാഗമായി ദശലക്ഷക്കണക്കിന് മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാമിലെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ തയ്യാറായതായി ആമസോണ്‍ അറിയിച്ചു. നവംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന സെയിലിനായി ലോകമെങ്ങുമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ 50,000-ത്തില്‍ ഏറെ പുതിയ ഉല്‍പന്നങ്ങളാണ് ആമസോണ്‍ ആഗോള വെബ്‌സൈറ്റുകളില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ അവധിക്കാല സീസണ്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിര്‍ണായകമാണ് ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡേയും.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിങില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തിരക്കേറിയ നിരവധി സീസണുകള്‍
ഒക്ടോബര്‍ 10, 11 തീയ്യതികളിലായി നടന്ന പ്രൈം ബിഗ് ഡീല്‍ ഡെയ്‌സ് സെയില്‍ വഴി ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിലൂടെയുള്ള വില്‍പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനവും സാധാരണ കാലയളവിനെ അപേക്ഷിച്ച് 170 ശതമാനവും വളര്‍ച്ചയാണു കൈവരിക്കാനായത്.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിന്റെ 2023 ജൂലൈയിലെ പ്രൈം ഡേ സെയിലില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. അമേരിക്ക, യുകെ, മിഡില്‍ ഈസ്റ്റ് എന്നിവയായിരുന്നു ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ഉല്‍പന്നങ്ങള്‍ കൂടുതലായി വാങ്ങിയത്.
ബ്ലാക്ക് ഫ്രൈഡേയോടും സൈബര്‍ മണ്‍ഡേയോടും കൂടെ തുടങ്ങുന്ന ആഗോള അവധിക്കാല സീസണ്‍ ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിലുള്ള ഇന്ത്യന്‍ കയറ്റുമതിക്കാരെ സംബന്ധിച്ച വളര്‍ച്ചയുടെ മുഖ്യ സയമയമാണെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപന്‍ വകാങ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ കയറ്റുമതിക്കാർക്ക് ഹോളീഡേ സീസണ്‍ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുക്കി ആമസോണ്‍
അവധിക്കാലത്ത് ആഗോളതലത്തില്‍ ഇ-കോമേഴ്‌സ് വില്‍പന നടത്തി കൂടുതല്‍ ബിസിനസ് സൃഷ്ടിക്കുവാന്‍ അവസരമുണ്ടാക്കുകയാണ് ആമസോണ്‍ ചെയ്യുന്നത്. ഇതിനായി ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാമിനുള്ള വരിസംഖ്യാ നിരക്ക് കുറച്ചിട്ടുണ്ട്. ആദ്യ മൂന്നു മാസത്തേക്കുള്ള നിരക്കായ 120 ഡോളര്‍ (39.99 ഡോളര്‍ പ്രതിമാസം) വെറും ഒരു ഡോളറായാണ് കുറച്ചത്. 2024 മാര്‍ച്ച് 31-നോ അതിനു മുന്‍പോ ചേരുന്ന കയറ്റുമതിക്കാര്‍ക്കായാണ് ഈ പരിമിതകാല ഓഫര്‍. ഇതിനു പുറമെ ബുദ്ധിമുട്ടില്ലാതെ സമുദ്ര ചരക്ക് ലോജിസ്റ്റിക് സൗകര്യങ്ങള്‍ നല്‍കുന്നതും സമ്പൂര്‍ണ ട്രാക്കിങ് ലഭ്യമാക്കുന്നതുമായ സെല്ലര്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്റ് ഡെലിവറി വിപുലമാക്കിയിട്ടുമുണ്ട്. ചെറിയ പാര്‍സലുകള്‍ വിതരണം ചെയ്യാനായി ഇതിലൂടെ എയര്‍ കാരിയര്‍ സേവനങ്ങള്‍ ഒരു വര്‍ഷമായി ലഭ്യമാക്കി വരുന്നുണ്ട്. വിമാനം വഴിയും കടല്‍ വഴിയും ഒന്നിലേറെ സേവന ദാതാക്കളിലൂടെയുള്ള സേവനങ്ങള്‍ സെല്ലര്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്റ് ഡെലിവറി വഴി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കു പ്രയോജനപ്പെടുത്താം. മികച്ച നിരക്കുകള്‍ക്കു പുറമെ ബുദ്ധിമുട്ടില്ലാത്ത സേവനങ്ങള്‍ ഇതിന്റെ സവിശേഷതയാണ്. 2022-ല്‍ അവതരിപ്പിച്ച ശേഷം ആയിരക്കണക്കിനു കയറ്റുമതിക്കാരാണ് ഇതിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തിയത്.
ആമസോണ്‍ ഗ്ലോബല്‍ സെല്ലിങിലൂടെ തങ്ങളുടെ ബിസിനസ് 2023-ല്‍ നാലിരട്ടിയോളം വര്‍ധിച്ചതായി ഹോംസ്പണ്‍ ഗ്ലോബല്‍ ബിസിനസ് മേധാവി ഹേമന്ത് പിഷാരടി പറഞ്ഞു.തങ്ങളുടെ മികോ 3 എഐ റോബോട്ടിന്റെ ചെറിയ പതിപ്പായ മികോ മിനി തങ്ങള്‍ ആഗോള തലത്തിലെ യുവ ലേണര്‍മാര്‍ക്കായി അവതരിപ്പിച്ചു വെന്ന് മികോ സിഇഒയും സഹ സ്ഥാപകനുമായ സ്‌നേഹ് വാസ്വനി ചൂണ്ടിക്കാട്ടി.