കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ കൊച്ചിയില്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ബസുകളാണ് എംവിഡി പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
read also കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്: എൻ ഭാസുരാംഗനെ സിപിഐ പുറത്താക്കി
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കിയില്ലെന്ന കാരണത്താലാണ് ബസ്സകുള്‍ കസ്റ്റഡിയില്‍ എടുത്തത്. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടശേഷം ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബസിന്റെ ഫിറ്റ്‌നസ് രേഖകള്‍ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനല്‍കുകയുള്ളു എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അവസാന നിമിഷത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റ നടപടി ടൂര്‍ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു