മുംബൈ:ത്വക് സംരക്ഷണ മേഖലയിലെ ആഗോള. ബ്രാന്റായ നിവ്യയുടെ ഉടമകളായ ബിയേഴ്സ് ഡോർഫ്,
പ്ലാസ്റ്റിക് പുനർസംസ്കരണത്തിലൂടെ സംസ്ഥാനത്തെ വനിതകളെ സാമ്പത്തികമായി പിന്തുണക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു.മാലിന്യസംസ്ക്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രീൻവോംസ് എന്ന സംഘടന വഴിയാണ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്.ഈ വർഷം ഡിസംബറോടെ മലപ്പുറം ജില്ലയിലും അടുത്തവർഷം ഫെബ്രുവരിയിൽ കണ്ണൂരിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റും ആരംഭിക്കുന്നതാണ്.
മാലിന്യ ശേഖരണ രംഗത്ത് പ്രവർത്തിക്കുന്ന 20 ഗ്രാമങ്ങളിൽനിന്നുള്ള 500 പ്ലാസ്റ്റിക് സംഭരണ വനിതകൾക്ക് ഇതുവഴി തൊഴിൽ ലഭ്യമാവും. ഇപ്രകാരം ഒരുവർഷം സംഭരിക്കുന്ന 6000 ടൺ പ്ലാസ്റ്റിക്കിൽ 2760 ടൺ പുനരുപയോഗത്തിനായി സംസ്ക്കരിച്ചെടുക്കും.ഈ മേഖലയിലെ സ്ത്രീകൾക്കായി ശിൽപ്പശാല സംഘടിപ്പിക്കും. സ്കോളർഷിപ്പ്, തുടർച്ചയായ ആരോഗ്യ പരിശോധന, ആരോഗ്യ ഇൻഷ്വറൻസ്,വാക്സിനേഷൻ ക്യാമ്പുകൾ എന്നിവ ലഭ്യമാക്കും.ആർത്തവ കാലത്തെ ശുചിത്വത്തെക്കുറിച്ച് സ്ത്രീകളെ ബോധവതികളാക്കാനുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്.മാലിന്യം ശേഖരിക്കുന്നവർക്കായി ക്ഷേമനിധിയും ഏർപ്പെടുത്തും.
അന്തരീക്ഷ മലിനീകരണം തടയുന്നതോടൊപ്പം വനിതാ ശാക്തീകരണവും കൂടി ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി ഇന്ത്യക്ക് പുറമെ അർജന്റീന, കെനിയ, ഘാന എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. വിമൻ ഇൻ സർക്കുലാരിറ്റി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ സ്കീമിന് ബിയേഴ്സ് ഡോർഫ് 40 ലക്ഷം യൂറോ ചെലവഴിക്കുന്നതാണ്.
കോവിഡ്-19 മഹാമാരിയുടെ ദുരന്തങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാൻ വേണ്ടി ബിയേഴ്സ് ഡോർസ് തുടങ്ങിവച്ച പദ്ധതികളുടെ തുടർച്ച തന്നെയാണ് “വിമൻ ഇൻ സർക്കുലേറ്ററി”യെന്ന് കമ്പനി വൈസ് പ്രസിഡന്റ്(കോർപറേറ്റ് സസ്റ്റൈയിനെബിലിറ്റി) ജീൻ ഫ്രാങ്കോയിസ് പാസ്കൽ പറഞ്ഞു.
2021-ലെ ലോക ബാങ്ക് റിപ്പോർട് പ്രകാരം കേരളത്തിൽ മൊത്തം 3 ശതമാനം പ്ലാസ്റ്റിക് മാത്രമാണ് സംഭരിച്ച് റീസൈക്കിൾ ചെയ്യപ്പെടുന്നത്. ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ഉപയോഗശേഷം പുറന്തള്ളപ്പെടുകയും ചെയ്യുന്നത് ഗുരുതരമായ മലിനീകരണ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഇത് കൂടുതൽ രൂക്ഷമായി.മാലിന്യ ശേഖരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് കോവിഡ്കാല ജീവിതമാർഗം ഇല്ലാതായെന്ന് ഗ്രീൻവോംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാബിർ കാരാട്ട് ചൂണ്ടിക്കാട്ടി.കടംവാങ്ങിയാണ് അക്കാലത്ത് കുടുംബം പുലർത്തിയത്. ഇപ്പോൾ ജോലി തിരിച്ചുകിട്ടിയെങ്കിലും കടം വീട്ടുന്നതോടൊപ്പം ജീവിതച്ചെലവും നിർവഹിക്കുക പ്രയാസമായിരിക്കയാണ്.ഈ പശ്ചാത്തലത്തിലാണു വനിതകളെ കൈപിടിച്ചുയർത്താനുള്ള പദ്ധതിയുമായി ബിയേഴ്സ് ഡോർഫ് മുന്നോട്ട് വന്നിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു