തെൽ അവീവ്: ഗസ്സയിൽ ആക്രമണം ആരംഭിച്ചതു മുതൽ ഒരു മാസത്തിനിടെ 13 ബില്യൺ യുഎസ് ഡോളറിന്റെ (50 ബില്യൺ ഷെകൽ) സാമ്പത്തിക നഷ്ടം ഇസ്രായേലിനുണ്ടായതായി റിപ്പോർട്ട്. ഒരു മാസത്തിനിടെ ഇസ്രായേലിന്റെ വിദേശ കരുതൽ ധനത്തിൽ ഏഴ് ബില്യൺ യുഎസ് ഡോളറിന്റെ കുറവുമുണ്ടായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ, ദശലക്ഷണക്കിന് ഡോളർ വില വരുന്ന ടാങ്കുകളും മറ്റു യുദ്ധവാഹനങ്ങളും യുദ്ധഭൂമിയിൽ തകർക്കപ്പെടുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. ഹമാസുമായുള്ള യുദ്ധം ഇസ്രായേലിന് 50 ബില്യൺ യുഎസ് ഡോളറിലേറെ അധികച്ചെലവുണ്ടാക്കും എന്നാണ് ഇസ്രായേൽ ധനകാര്യമന്ത്രാലയം പറയുന്നത്.
യുദ്ധം തുടർന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത് ഗുരുതരമായി ബാധിക്കുമെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച നൽകിയ കത്തിൽ ബാങ്ക് ഓഫ് ഇസ്രായേൽ മുൻ ഗവർണർ ജേക്കബ് ഫ്രെങ്കെൽ അടക്കം 300 സാമ്പത്തിക വിദഗ്ധരാണ് ഒപ്പുവച്ചിരുന്നത്. കത്തിനോട് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു