തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ ഇഡി കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഭാസുരാംഗന്‍റെ വീട്ടിലും ബാങ്കിലും നടത്തിയ പരിശോധനക്ക് പിന്നാലെയാണ് അറസ്റ്റ്.
കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി പരിശോധന ആരംഭിച്ചിട്ട് 13 മണിക്കൂർ പിന്നിട്ടു. രാവിലെ ആറു മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ഭാസുരാംഗന്റെ മകന്റെ വീട്ടിലും ചില ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ഒൻപത് ഇടങ്ങളിൽ പരിശോധന പൂർത്തിയായി. പത്താമത്തെ ഇടമാണ് കണ്ടലയിലെ വീട്. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു