തിരുവനന്തപുരം: രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും ഏവരേയും ഞെട്ടിക്കുകയാണ് കുടുംബശ്രീ. കേരളീയത്തിൽ ഏഴ് ദിവസം കൊണ്ട് കുടുബശ്രീ നേടിയ വരുമാനം 1,36,69,911 രൂപയാണ്.
വനസുന്ദരി അടക്കിവാണ ഫുഡ്കോര്‍ട്ടിലൂടെ വരുമാനം 87.98 ലക്ഷം രൂപ, ഇതിൽ വനസുന്ദരി വിഭവത്തിന്റെ മാത്രം വിൽപ്പന 15.63 ലക്ഷമാണ്. കുടുംബശ്രീയുടെ ഉല്പന്ന പ്രദര്‍ശന വിപണന മേളയിൽ 48.71 ലക്ഷം രൂപയും വരുമാനം ലഭിച്ചു.
‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ്കോർട്ടിൽ കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിന് മാത്രം ലഭിച്ചത് 18.56 ലക്ഷം രൂപയാണ്. കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്റീന് കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഉപയോഗപ്പെടുത്താൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
ഉൽപ്പന്ന പ്രദർശന വിൽപ്പനശാലയിൽ 14 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 49 കുടുംബശ്രീ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് പേര് സന്ദര്‍ശിച്ച ഫുഡ്കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട മറ്റൊരു നേട്ടമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു