ന്യൂയോർക്ക് ∙ സ്വാമി ഉദിത് ചൈതന്യജിയുടെ സനാതനധർമ്മ പ്രഭാഷണം നവംബർ 4, 5 തീയതികളിൽ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ആഡിറ്റോറിയത്തിൽ നടന്നു. സ്വാമിജിയെ പൂർണകുംഭം നൽകി അയ്യപ്പ സേവാസംഘം പേട്രനും ട്രഷററുമായ രാജഗോപാൽ കുന്നപ്പള്ളി സ്വീകരിച്ചു. സെക്രട്ടറി രഘുവരൻ നായർ ചടങ്ങിനെപ്പറ്റി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്വാമിജി, അയ്യപ്പ സേവാസംഘം രക്ഷാധികാരി രാം പോറ്റി, എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തദവസരത്തിൽ രാധാമണി നായർ ശ്രുതിമധുരമായി പ്രാർഥനാഗാനം ആലപിച്ചു. സ്വാമിജി സന്നിഹിരായിരുന്നവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിഷ്ണു സഹസ്രനാമ ജപം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു