തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ ഭരണഘടന ബാധ്യതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന നിലപാടാണ് ഗവര്‍ണര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ക്ക് വ്യക്തിപരമായ അജണ്ടകളുണ്ടാകാമെന്നും ഗവര്‍ണറുടെ നിലിപാട് നിര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തിയാല്‍ മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂവെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഗവർണറുടെ ചുമതലകൾ എന്താണെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവർണർ. ബിൽ അവതരിപ്പിച്ച മന്ത്രിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
അതിൽപരം ആരാണ് അദേഹത്തെ കാണാൻ പോകേണ്ടത്. ഒരു ഘട്ടത്തിൽ താൻ നേരിട്ടു ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതാണ്. പിന്നീട് ബില്ല് അവതരിപ്പിച്ച മന്ത്രിമാർ വരുമെന്ന് ഗവർണർക്ക് എഴുതികൊടുത്തു.
ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകും. അതു സർക്കാരിനെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല. ഗവർണർക്ക് ചില അജണ്ടകളുണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താന്‍ താൻ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു