വാഷിങ്ടൻ ∙ സെനറ്റ് ഹെൽത്ത് ചെയർമാനുമായ വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്സിന്റെ എതിർപ്പുകൾ മറികടന്ന്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അടുത്ത ഡയറക്ടറായി, നിലവിൽ നാഷനൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന സർജൻ ഡോ. മോണിക്ക എം. ബെർടാഗ്നോളിയെ സെനറ്റ് കമ്മിറ്റി നിയോഗിച്ചു. 36നെതിരെ 62 വോട്ടിനായിരുന്നു ബെർടാഗ്നോളിയെ സെനറ്റ് കമ്മിറ്റി അംഗീകരിച്ചത് .എൻഐഎച്ചിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായി ഡോ. ബെർടാഗ്നോളി മാറും.
ഡോ.മോണിക്ക ബുദ്ധിമതിയും കരുതലുള്ള വ്യക്തിയും ആണെങ്കിലും താൻ അവർക്കെതിരെ വോട്ട് ചെയ്യുമെന്ന് ബെർണി പറഞ്ഞു, കാരണം മരുന്ന് കമ്പനികൾ ആരോഗ്യ സംരക്ഷണ വ്യവസായത്തിലുള്ള അത്യാഗ്രഹവും അധികാരവും നിയന്ത്രിക്കാൻ തയ്യാറാണെന്ന് അവർ എന്നെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം നിലപാട് സ്വീകരിച്ചത്.
ഡോ. മോണിക്ക തനിക്ക് സ്തനാർബുദം ഉണ്ടെന്ന് കഴിഞ്ഞ വർഷം അവസാനം വ്യക്തമാക്കിയിരുന്നു. താൻ ചികിത്സ പൂർത്തിയാക്കിയെന്നും എനിക്ക് ലഭിച്ച എല്ലാ ചികിത്സയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഫണ്ട് ചെയ്ത ഗവേഷണത്തിന്റെ പിന്തുണയോടെയാണെന്നുംഅവർ കമ്മിറ്റിയെ അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു