ആലപ്പുഴ :പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമര ഭൂമിയിലേക്ക് സംഘടിപ്പിച്ച ദീപശിഖ പ്രയാണം സംബന്ധിച്ച് അടിസ്ഥാന രഹിതമായ വാർത്തകളാണ് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. സിപിഐ(എം)
സംയുക്തമായി രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം അടക്കം വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. നല്ല ചിട്ടയോടെ ബഹുജന പങ്കാളിത്തത്തോടെയാണ് എല്ലാ പരിപാടികളും നടന്നത്. ഒക്ടോബർ 23 ന് പറവൂരിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ കൊളുത്തിയത് പുന്നപ്ര വയലാർ സമര നായകൻ പി.കെ.ചന്ദ്രാനന്ദന്റെ മകളായ ഉഷ വിനോദാണ്. ദീപശിഖ പ്രയാണത്തിൽ ഉടനീളം വനിത അത്ലറ്റുകളും പങ്കെടുത്തിരുന്നു . ഇതിന്റെ ദൃശ്യങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ച് മാധ്യമങ്ങളിൽ
ചിലത് അടിസ്ഥാന രഹിതമായി വാർത്തകൾ ചമയ്ക്കുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്.
സിപിഐ നേതൃത്വത്തിലെ ചിലരെ ഉദ്ധരിക്കുമ്പോൾ വസ്തുത എന്താണെന്ന് പരിശോധിക്കുവാൻ മാധ്യമങ്ങൾ തയ്യാറാകണം. സിപിഐ നേതാവ് ഇ.കെ.ജയൻ പ്രസിഡന്റും,സിപിഐ(എം) ഏരിയാ സെക്രട്ടറി എ.ഓമനക്കുട്ടൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ എഴുന്നള്ളിച്ച് വാർത്തകളിൽ ഇടം നേടാനും സിപിഐ(എം) നെ അവഹേളിക്കുവാനും ശ്രമിക്കുന്നത് അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കുറിപ്പിൽ ആവശ്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു