ഛത്തീസ്ഗഢില്‍ കര്‍ഷകര്‍ക്ക് വായ്പായിളവും ജാതിസെൻസസുമടക്കം പന്ത്രണ്ടിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.തുടര്‍ഭരണം ലഭിച്ചാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ബിരുദാനന്തര ബിരുദംവരെ സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നും പത്തുലക്ഷംരൂപവരെയുള്ള സൗജന്യചികിത്സ നല്‍കുമെന്നും രാഹുല്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
जब इस्तेमाल करें अपना मताधिकार, याद रहे, छत्तीसगढ़ में फिर एक बार, कांग्रेस की भरोसे की सरकार।
कांग्रेस की छत्तीसगढ़ को गारंटी:
✅किसानों का कर्ज़ माफ
✅20 क्विंटल/एकड़ धान खरीदी
✅भूमिहीनों को ₹10,000/वर्ष
✅धान पर ₹3,200 MSP
✅तेंदूपत्ता पर ₹6,000/बोरा
✅तेंदूपत्ता के लिए…— Rahul Gandhi (@RahulGandhi) November 7, 2023
പാചകവാതക സിലിൻഡറിന് 500 രൂപ സബ്‌സിഡി, ഒരേക്കര്‍ നെല്‍ക്കൃഷിയിലെ 20 ക്വിന്റല്‍ സംഭരിക്കും, ഭൂരഹിതര്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപ, നെല്ലിന് താങ്ങുവില 3200 രൂപയാക്കും, 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് വീട്, ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ടെൻഡു ഇലയ്ക്ക് ബാഗിന് ആറായിരംരൂപ, ടെൻഡു പട്ടയ്ക്ക് വര്‍ഷം നാലായിരംരൂപ ബോണസ് നല്‍കുമെന്നും രാഹുല്‍ പോസ്റ്റില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു