ഫിലാഡൽഫിയ ∙ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 28 വർഷം ജയിലിൽ കഴിഞ്ഞയാൾ നിരപരാധിയെന്ന് കണ്ടെത്തി. ഫിലാഡൽഫിയ സ്വദേശി വാൾട്ടർ ഒഗ്രോഡാണ് ചെയ്യാത്ത തെറ്റിന് 28 വർഷം ജയിലിൽ കഴിഞ്ഞത്. ജയിൽ മോചിതനായ ഒഗ്രോഡിനു 9.1 മില്യൻ
ഡോളർ നഷ്ടപരിഹാരതുകയായി നൽകണമെന്നും കോടതി.
1988 ജൂലൈയിൽ നാല് വയസ്സുകാരൻ ബാർബറ ജീൻ ഹോണെന്ന ബാലനെ കൊലപ്പെടുത്തിയെന്ന കേസിലാണ് വാൾട്ടർ ഒഗ്രോഡിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. കാസ്റ്റർ ഗാർഡൻസിന്റെ വീടിന് മുന്നിലെ കട്ടിലിൽ ടെലിവിഷൻ ബോക്സിൽ നിറച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഒഗ്രോഡ് അറസ്റ്റിലാകുന്നത്. പൊലീസ് തന്റെ കുറ്റസമ്മതം നിർബന്ധിച്ചെന്നും 28 വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം മൂന്ന് വർഷം മുമ്പ് ഒരു കോമൺ പ്ലീസ് ജഡ്ജി ശിക്ഷ റദ്ദാക്കിയെന്നും ഒഗ്രോഡ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു