തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്. 2021 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നേട്ടമുണ്ടാകണമെങ്കില്‍ 2040 വരെ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത് കൊല്ലത്തില്‍ താഴെ സര്‍വ്വീസുള്ളവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-ന് മുമ്പ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ വേണോ പങ്കാളിത്ത പെന്‍ഷന്‍ വേണോ എന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
ഈ റിപ്പോർട്ട് പുറത്തു വിടാതെ വീണ്ടും പഠിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ സമിതിയെ വെച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ടിനെ കുറിച്ച് പഠിക്കാനെന്ന പേരിലാണ് കഴിഞ്ഞ ദിവസം കേരള സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചത്. സർക്കാരിന്റെ ഈ നടപടിയെ രൂക്ഷഭാഷയിലാണ് സുപ്രീം കോടതി വിമർശിച്ചത്. ആദ്യ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറാത്ത പക്ഷം ചീഫ് സെക്രട്ടറി വി വേണു നവംബർ 10 ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















