ഹൂസ്റ്റൺ: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മകൾ എറിക്ക നിക്കോൾ മക്ഡൊണാൾഡിനെ 30 വർഷം തടവിന് കോടതി ശിക്ഷിച്ചു. 2021ലായിരുന്നു സംഭവം.
മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ച് എറിക്ക ജനലിലൂടെ കടന്നുകയറിയാണ് അമ്മ ടെറി മെൻഡോസയെ(51) കൊലപ്പെടുത്തിയത്. ശേഷം വസ്ത്രം മാറി മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് മടങ്ങിയെത്തി.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റമെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസ് പറഞ്ഞു.
എന്നാൽ അന്വേഷണത്തിൽ എറിക്കയാണ് കൊലപാതകിയെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതി കുറ്റസമ്മതം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു